പ്രേക്ഷകരുടെ ഇഷ്ടതാരം; ലക്ഷ്മി പ്രമോദ് വീണ്ടും അമ്മയായി

0

അമ്മയായതിന്റെ സന്തോഷം പങ്കുവെച്ച് സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടതാരം ലക്ഷ്മി പ്രമോദ്. ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് ലക്ഷ്മി ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി 19നാണ് കുഞ്ഞു പിറന്നത്. പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ലക്ഷ്മിയുടെ പോസ്റ്റ്. നിരവധി പേരാണ് ആശംസകളറിയിച്ചെത്തുന്നത്. മാസങ്ങള്‍ക്ക് മുമ്പ് സമൂഹ മാധ്യമത്തിലൂടെയാണ് താന്‍ വീണ്ടും ഗര്‍ഭിണിയാണെന്ന വിവരം ലക്ഷ്മി പറഞ്ഞത്.അടുത്തിടെ നടത്തിയ ലക്ഷ്മിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറലായിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് ലക്ഷ്മിയും അസറും. ഇരുവര്‍ക്കും ഒരു മകള്‍ കൂടിയുണ്ട്.

Leave a Reply