കൊച്ചി: സംസ്ഥാനത്ത് വേനല്‍ ചൂട് കടുക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്.
ഇന്ധന ലീക്കേജ്, ഗ്യാസ് ലീക്കേജ്, അനധികൃതമായ ആള്‍ട്ടറേഷനുകള്‍, ഫ്യൂസുകള്‍ ഒഴിവാക്കിയുള്ള ഇലക്ട്രിക് ലൈന്‍, അധിക താപം ഉല്പാദിപ്പിക്കപ്പെടുന്ന ബള്‍ബുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ തുടങ്ങിയവയും വാഹനങ്ങളിലെ അഗ്‌നിബാധയ്ക്ക് കാരണമായേക്കാം. അഗ്‌നിബാധയ്ക്ക് സാധ്യതയുള്ള ഘടകങ്ങള്‍ ഒഴിവാക്കുക എന്നുള്ളതാണ് പ്രാഥമികമായി ചെയ്യേണ്ടതെന്നും മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.