ഇളയ സഹോദരിയുടെ രക്ഷാകര്‍തൃത്വത്തിന് മൂത്ത സഹോദരിക്ക് അവകാശമില്ല

0

ന്യൂഡല്‍ഹി: അനുജത്തിയുടെ രക്ഷാ കര്‍തൃത്വത്തിന് ജ്യേഷ്ഠ സഹോദരിക്ക് അവകാശമില്ലെന്ന് സുപ്രീംകോടതി. അനുജത്തിയെ കാണാനില്ലെന്ന് വ്യക്തമാക്കി സഹോദരി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സഹോദരിയെ ഭര്‍ത്താവ് നിയമവിരുദ്ധമായി തടങ്കലില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും കാനഡയിലേക്കു കൊണ്ടുപോയെന്നുമാണ് മൂത്ത സഹോദരി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലുള്ളത്.

ജസ്റ്റിസുമാരായ അനുരുദ്ധ ബോസും സഞ്ജയ് കുമാറും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി തള്ളിയെങ്കിലും ആരോപിക്കപ്പെടുന്ന വസ്തുതകള്‍ ശരിയാണെങ്കില്‍ കീഴ്‌ക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

ആദ്യം ഹിമാചല്‍പ്രദേശ് ഹൈക്കോടതിയില്‍ പരാതിക്കാരി ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. ഹൈക്കോടതി അന്ന് ഇളയ സഹോദരിക്ക് നോട്ടീസയച്ചപ്പോള്‍ ഭര്‍ത്താവിനൊപ്പം സ്വമേധയാ സമ്മതത്തോടെയാണ് താമസിക്കുന്നതെന്നാണ് മറുപടി ലഭിച്ചത്. ഇതോടെ കേസ് തീര്‍പ്പാക്കുകയും ചെയ്തു.

Leave a Reply