പത്തനംതിട്ടയില്‍ ഗരുഡന്‍ തൂക്കത്തിനിടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു, കൈ ഒടിഞ്ഞ് ആശുപത്രിയില്‍

0

പത്തനംതിട്ട: ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ‘ഗരുഡന്‍ തൂക്കം’ വഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു. തൂക്കുകാരന്റെ കൈയില്‍ നിന്നുമാണ് കുഞ്ഞ് വീണത്. കുഞ്ഞിനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. കുട്ടിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. ഏഴംകുളം ദേവീക്ഷത്തില്‍ ഇന്നലെ രാത്രിയില്‍ നടന്ന ഗരുഡന്‍ തൂക്കത്തിനിടെയാണ് സംഭവം. എന്നാല്‍, വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ലെന്നാണ് വിമര്‍ശനം.

ഇത്തവണ 624 തൂക്കങ്ങളാണ് നടന്നത്. ഇതില്‍, 124 കുട്ടികളാണുള്ളത്. ആറ് മാസം പ്രായമുളള കുട്ടികളുള്‍പ്പെടെ ഈ ആചാരത്തിന്റെ ഭാഗമാകാറുണ്ട്. ഇഷ്ട സന്താനലബ്ധിക്കും ആഗ്രഹപൂര്‍ത്തീകരണത്തിനുമായാണ് തൂക്ക വഴിപാട് നടത്തുന്നതെന്ന് പറയുന്നു.

Leave a Reply