മലയാളത്തിൽ ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ സുദേവ് വിവാഹിതനായി. അമര്‍ദീപ് കൗര്‍ ആണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും.
ഗുരുവായൂരിൽ നിന്നുള്ള വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അമര്‍ദീപ് കൗറിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോയുമെല്ലാം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുണ്ട്. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് സുദേവ്. 2014ല്‍ ഇറങ്ങിയ ഗുലാബ് ഗാംഗ് എന്നഹിന്ദി ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിൽ ആദ്യമായി അഭിനയിച്ച മൈ ലൈഫ് പാര്‍ട്ണര്‍ എന്ന സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. അനാര്‍ക്കലി, എസ്ര, കായംകുളം കൊച്ചുണ്ണി, അതിരന്‍, മാമാങ്കം തുടങ്ങിയ നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.