പോക്‌സോ കേസിലെ പ്രതി ജയിലില്‍ കുഴഞ്ഞു വീണു മരിച്ചു

0

മലപ്പുറം: തിരൂരില്‍ റിമാന്‍ഡ് പ്രതി കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം ആതവനാട് സ്വദേശി അബ്ദുള്‍ റഷീദ് ആണ് മരിച്ചത്. പോക്‌സോ കേസില്‍ റിമാന്‍ഡിലായി തിരൂര്‍ സബ് ജയിലില്‍ കഴിയുകയായിരുന്ന പ്രതിക്ക് ഉച്ചയോടെ നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു.

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിശോധനയില്‍ കുഴപ്പമില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. തിരികെ സബ്ജയിലിലേക്ക് കൊണ്ടുപോവുകയും ചെയ്തു. രാത്രി ജയിലില്‍ കുഴഞ്ഞു വീണ പ്രതിയെ വീണ്ടും തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചു.സ്വകാര്യ ബസില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ റിമാന്‍ഡിലായ റഷീദിനെ വെള്ളിയാഴ്ച വൈകിട്ടാണ് തിരൂര്‍ സബ് ജയിലില്‍ എത്തിച്ചത്.

Leave a Reply