‘കൃത്യമായ അവലോകനവും പദ്ധതി നടപ്പാക്കലും’; മോദിയെ പുകഴ്ത്തി എന്‍ കെ പ്രേമചന്ദ്രന്‍

0

കൊല്ലം: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കൃത്യമായ അവലോകനത്തെയും പദ്ധതി നടപ്പാക്കലിനെയും പുകഴ്ത്തി എന്‍ കെ പ്രേമചന്ദ്രന്‍ എംപി. കൊല്ലം കുണ്ടറ പള്ളിമുക്ക് റെയില്‍വേ മേല്‍പ്പാല നിര്‍മാണം പ്രധാനമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത യോഗത്തിലായിരുന്നു പ്രേമചന്ദ്രന്‍ മോദിയെ പുകഴ്ത്തിയത്.

ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ ഓരോ മാസവും പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിക്കും. ഈ പദ്ധതി നടപ്പാകുമെന്ന് ഉറപ്പുണ്ട്. കുണ്ടറ പള്ളിമുക്ക് റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തതോടെ പ്രധാന്യവും ഗൗരവും വര്‍ധിക്കുന്നു. പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് അനുഗ്രഹമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും പ്രേമചന്ദ്രന്‍ പറഞ്ഞു.

‘ഞാന്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചു, പ്രാരംഭ ഘട്ടത്തില്‍ ഇതിന്റെ ഉദ്ഘാടനം ചെയ്യണമോ എന്ന് ചോദിച്ചപ്പോള്‍, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ കൃത്യമായി അദ്ദേഹത്തിന്റെ ഓഫീസ് വിലയിരുത്തും എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാങ്കേതിക തടസ്സങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ട് പരിഹരിക്കും. പ്രധാനമന്ത്രി ഈ പദ്ധതി ഉദ്ഘാടനം ചെയ്തത് അനുഗ്രഹീതമാണ്” എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രിയെ പുകഴ്ത്തിയപ്പോള്‍ സദസിലുണ്ടായിരുന്ന ബിജെപി നേതാക്കളും പ്രവര്‍ത്തകരും കയ്യടിച്ചു. പി.സി. വിഷ്ണുനാഥ് എംഎല്‍എയും വേദിയില്‍ ഉണ്ടായിരുന്നു.

Leave a Reply