കോഴിക്കോട്: കോഴിക്കോട് വടകര ആയഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാത്രി എട്ട് മണിയോടെയാണ് അപകടം. കാറിൽ നിന്ന് പുക ഉയരുന്നതിന് പിന്നാലെ കാറിലുണ്ടായിരുന്നവർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി. വടകരയിൽ നിന്ന് ഫയർഫോഴ്സെത്തി തീയണച്ചെങ്കിലും കാർ കത്തി നശിച്ചിരുന്നു.മേമുണ്ടയിൽ നിന്നും കടമേരിയിലേക്ക് കാറിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു കുടുംബം. അസ്വാഭാവികത തോന്നിയപ്പോൾ കാർ നിർത്തുകയും പുക ഉയർന്നതിന് പിന്നാലെ തീപടരുകയുമായിരുന്നു. മേമുണ്ട സ്വദേശി രാജേന്ദ്രനും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്. മകൻ അശ്വിൻ രാജാണ് കാർ ഓടിച്ചിരുന്നത്.