കണ്ണൂരില്‍ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

0

തൃശൂര്‍: കണ്ണൂര്‍ കൊട്ടിയൂര്‍ പന്ന്യാമലയില്‍ നിന്നും ഇന്നലെ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റാനിരിക്കെയാണ് കടുവ ചത്തത്. കടുവയെ കൊണ്ടു വരുന്ന വഴിക്ക് കോഴിക്കോട്ടു വെച്ചാണ് കടുവ ചത്തതെന്നാണ് വിവരം.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടത്തിയ ശേഷമാകും കടുവയുടെ ജഡം സംസ്‌കരിക്കുക. ഇന്നലെ രാത്രി എട്ടരയോടെയാണ് കണ്ണൂരില്‍ നിന്നും വനംവകുപ്പ് സംഘം കടുവയുമായി തൃശൂരിലേക്ക് തിരിച്ചത്. കടുവയുടെ ഒരു പല്ല് നഷ്ടപ്പെട്ടിരുന്നതായി ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇന്നലെ പുലര്‍ച്ചെയോടെ പന്ന്യാമലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്. കമ്പിവേലിയില്‍ കുടുങ്ങിയ നിലയിലാണ് കടുവയെ കണ്ടത്. രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിച്ചിരുന്നു.

Leave a Reply