പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; 19കാരൻ അറസ്റ്റിൽ

0

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുപോയി 19 കാരൻ പീഡിപ്പിച്ചതായി പരാതി. കേസിൽ പനച്ചമൂട് മലവിളക്കോളം സ്വദേശി എസ് ഷിബിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളറടയിലാണ് സംഭവം. പോക്സോ നിയമപ്രകാരമാണ് ഷിബിനെതിരെ കേസെടുത്തത്. നെയ്യാറ്റിൻകര കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply