ആഡംബര കാർ വളഞ്ഞ് വൻ ലഹരി വേട്ട; കോടികൾ വില വരുന്ന ഹാഷിഷ് ഓയിലും കഞ്ചാവുമായി 2 പേർ പിടിയിൽ

0

തൃശൂർ: ആഡംബര കാറിൽ കടത്താൻ ശ്രമിച്ച ലഹരി മരുന്നുകൾ പിടികൂടി. കുതിരാനിലാണ് വൻ ലഹരിവേട്ട. മൂന്നേമുക്കാൽ കോടിയുടെ ലഹരി മരുന്നുമായി രണ്ട് പേരാണ് പൊലീസ് പിടിയിലായത്.

തൃശൂർ പുത്തൂർ സ്വദേശി അരുൺ, കോലഴി സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നു മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും പിടിച്ചെടുത്തു.ദേശീയ പാതയിൽ ആഡംബര കാർ വളഞ്ഞാണ് ഇരുവരേയും പിടികൂടിയത്. തൃശൂർ, എറണാകുളം ജില്ലകളിൽ വിൽപ്പനയ്ക്കായാണ് ഇരുവരും പദ്ധതിയിട്ടിരുന്നത്. പീച്ചി പൊലീസും ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

Leave a Reply