ഒളി ക്യാമറ സ്ഥാപിച്ച് കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി; യുവാവ് അറസ്റ്റില്‍

0

പത്തനംതിട്ട: ഒളിക്യാമറ സ്ഥാപിച്ച് കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവല്ല മുത്തൂര്‍ ലക്ഷ്മി സദനത്തില്‍ പ്രിനുവാണ് (30) അറസ്റ്റിലായത്. മൂന്നു സ്ത്രീകള്‍ താമസിക്കുന്ന വീട്ടിലെ കുളിമുറിയിലാണ് ക്യാമറ സ്ഥാപിച്ചത്.

വീടുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ സ്ത്രീകള്‍ കുളിമുറിയില്‍ കയറുന്ന സമയം നോക്കി ഒളിക്യാമറ വെക്കുകയും പുറത്തിറങ്ങുന്ന തക്കംനോക്കി കാമറ തിരികെ എടുത്തുകൊണ്ടുപോയി ദൃശ്യങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റുകയുമായിരുന്നു.ഡിസംബര്‍ 16ന് വീട്ടിലെ പെണ്‍കുട്ടി കുളിമുറിയില്‍ കയറിയ സമയത്ത് ഇയാള്‍ ഒളികാമറ അടങ്ങുന്ന പേന വെന്റിലേറ്ററില്‍ വെക്കാന്‍ ശ്രമിച്ചു. ഇതിനിടെ പെന്‍ക്യാമറ കുളിമുറിയില്‍ വീണു. പരിശോധനയില്‍ പേനക്കുള്ളില്‍നിന്ന് ക്യാമറയും മെമറി കാര്‍ഡും ലഭിച്ചു. മെമറി കാര്‍ഡ് പരിശോധിച്ചപ്പോഴാണ് പ്രിനുവിന്റെ ചിത്രവും ഏതാനും ദിവസങ്ങളായി പകര്‍ത്തിയ ദൃശ്യങ്ങളും ലഭിച്ചത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയി.

Leave a Reply