കൈതചാമുണ്ഡിയെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്ക്; പ്രകോപിതരായി നാട്ടുകാർ, തെയ്യം കെട്ടിയ ആൾക്ക് മർദനം

0

കണ്ണൂർ: തില്ലങ്കേരിയിൽ തെയ്യം കെട്ടിയ ആളെ മർദിച്ച് നാട്ടുകാർ. തെയ്യത്തെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യത്തിന് ഇടയിലാണ് സംഭവമുണ്ടായത്.

ബുധനാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തെയ്യം വരുന്ന ചടങ്ങ് നടന്നിരുന്നു. ഇതിനിടയിൽ ഉഗ്രരൂപത്തിൽ ആളുകളെ പിന്തുടർന്ന് ഭയപ്പെടുത്തുന്നതാണ് ആചാരം. ഇതിനിടെ പേടിച്ചോടിയ ഒരു കുട്ടിക്ക് വീണു പരിക്കേറ്റു.

ഇതിൽ പ്രകോപിതരായ ചിലർ കൂട്ടമായി എത്തി തെയ്യത്തെ ആക്രമിക്കുകയായിരുന്നു. നാട്ടുകാരുടെ ഇടയിൽ നിന്ന് സംഘാടകരാണ് തെയ്യം കെട്ടിയ ആളെ രക്ഷിച്ചത്. പൊലീസും ഉത്സവ കമ്മിറ്റിക്കാരും ചേർന്ന് രംഗം ശാന്തമാക്കി. സംഭവത്തിൽ ആർക്കും പരാതി ഇല്ലാത്തതുതൊണ്ട് കേസ് എടുത്തിട്ടില്ല. നിഷ്ട സംഭവങ്ങളില്ലാതെ ചടങ്ങ് പൂർത്തിയാക്കാൻ പൊലീസ് നിർദേശം നൽകി.

Leave a Reply