തിരുവനന്തപുരത്ത് 2 വയസുകാരിയെ തട്ടിക്കൊണ്ടു പോയി

0

തിരുവനന്തപുരം: പേട്ടയിൽ രണ്ട് വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടു പോയതായി പരാതി. റെയിൽവേ സ്റ്റേഷനിരികിൽ താമസിക്കുന്ന നാടോടി ദമ്പതികളുടെ മകളെ സ്കൂട്ടറിലെത്തിയ ഒരാൾ എടുത്തു കൊണ്ടു പോയെന്നാണ് പരാതി.

ബിഹാർ സ്വദേശികളായ അമർദീപ്- റമീന ദേവി ദമ്പതികളുടെ മകൾ മേരി എന്ന കുട്ടിയെയാണ് കാണാതായത്. പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.മൂന്ന് സഹോദരങ്ങൾക്കൊപ്പമാണ് കുട്ടിയും ഉറങ്ങാൻ കിടന്നത്. പിന്നീട് ഉണർന്നു നോക്കുമ്പോൾ കുട്ടിയെ കാണാനില്ലെന്നു മാതാപിതാക്കൾ പറയുന്നു. സംശയാസ്പദമായി ഒരു ആക്ടീവ സ്കൂട്ടർ സമീപത്തു വന്നിരുന്നുവെന്നും ഇവർ പറയുന്നു. ഒരാളേ ഈ സ്കൂട്ടറിലുണ്ടായിരുന്നുള്ളു എന്നും മൊഴിയുണ്ട്.

സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണ്. നഗരത്തിൽ മുഴുവൻ പരിശോധന നടക്കുന്നുണ്ടെന്നു പൊലീസ് വ്യക്തമാക്കി.

Leave a Reply