ദിവസങ്ങൾക്കിടെ 2 മരണം; മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ്; ജാഗ്രത വേണം, മുന്നറിയിപ്പ്

0

മലപ്പുറം: ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗ ബാധക്കെതിരെ ജാഗ്രത പുലർത്തണണമെന്നു ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. രോഗം ബാധിച്ചു കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് പേർ മരിച്ചതോടെയാണ് മലപ്പുറം ജില്ലയിൽ ജാഗ്രാതാ നിർദ്ദേശം.

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗ ബാധ കൂടുതലായും റിപ്പോർട്ടു ചെയ്തിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് നിയന്ത്രണം കടുപ്പിച്ചു.കുടിവെള്ളത്തിൽ അതീവ ശ്രദ്ധ പാലിക്കണമെന്നു ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ശുദ്ധമായ വെള്ളം മാത്രം കുടിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. പോത്തുകല്ല്, എടക്കര പ്രദേശങ്ങളിൽ കൂൾബാറുകളുടേയും ഹോട്ടലുകളുടേയും പ്രവർത്തനത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതായി ആധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here