മരുന്നുകള്‍ക്ക് 16 മുതല്‍ 70 ശതമാനം വരെ ഡിസ്‌കൗണ്ട്; നീതി മെഡിക്കല്‍ സ്റ്റോറില്‍ വില കുറയും

0

കോഴിക്കോട്: നീതി മെഡിക്കല്‍ സ്‌കീമിലൂടെ ലഭിക്കുന്ന മരുന്നുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വില കുറയ്ക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്. മരുന്നുകള്‍ക്ക് 16 ശതമാനം മുതല്‍ 70 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ രോഗികള്‍ക്ക് നല്‍കാനാണ് തീരുമാനം.നീതി മെഡിക്കല്‍ സ്‌കീമിന്റെ രജത ജൂബിലിയോടനുബന്ധിച്ചാണ് വിലയില്‍ ഉണ്ടാവുന്ന ഇളവ് കണ്‍സ്യൂമര്‍ഫെഡ് പ്രഖ്യാപിച്ചത്. പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ത്രിവേണി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ വിപണന ഉദ്ഘാടനവും ഞായറാഴ്ച മുഖ്യമന്ത്രി അങ്കമാലിയില്‍ നിര്‍വഹിക്കും.

രജത ജൂബിലിയോടനുബന്ധിച്ച് ഉദ്ദേശിക്കുന്നത് ഇനിയും ഗുണഭോക്താക്കള്‍ക്ക് വില കുറച്ചു കൊടുക്കണമെന്നാണ്. 16 ശതമാനം മുതല്‍ 70 ശതമാനം വരെ വില കുറച്ചു കൊടുക്കാന്‍ കഴിയുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു.

Leave a Reply