അടിയന്തര സഹായം 11 ലക്ഷം; പോളിന്റെ കുടുംബത്തിന് 40 ലക്ഷം നല്‍കാന്‍ ശുപാര്‍ശ; ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി

0

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിന്റെ കുടുംബത്തിന് അടിയന്തരമായി പതിനൊന്ന് ലക്ഷം രൂപ സഹായം നല്‍കുമെന്ന് സര്‍വകക്ഷി യോഗം. 40 ലക്ഷം രൂപകൂടി ധനസഹായമായി നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. പോളിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും കുട്ടികളുടെ പഠനം, പോളിന്റെ കടബാധ്യത ഏറ്റൈടുക്കാനും തീരുമാനമായി. പുല്‍പ്പള്ളി പഞ്ചായത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോത്തിലാണ് തീരുമാനം.

അതേസമയം, വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമായി. പൊലീസിനും ജനപ്രതിനിധികള്‍ക്കും നേരെ പ്രതിഷേധക്കാര്‍ കുപ്പിയെറിഞ്ഞതോടെ ലാത്തിവീശി. പൊലീസ് അതിക്രമത്തില്‍ ഒരാളുടെ തലപൊട്ടി. അക്രമത്തില്‍ നിന്ന് നാട്ടുകാര്‍ പിന്തിരിയണമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ അഭ്യര്‍ഥിച്ചു.

കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായാണ് പുല്‍പ്പള്ളി ടൗണില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. അയിരക്കണിക്കിന് പേരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.പ്രതിഷേധത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. വാഹനത്തിന്റെ കാറ്റ് അഴിച്ചുവിട്ടു. വാഹനത്തിന്റെ റൂഫ് വലിച്ചുകീറുകയും അതിന് മുകളില്‍ റീത്ത് വയ്ക്കുകയും ചെയ്തു.

Leave a Reply