ട്രെയിനില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍; പോക്കറ്റില്‍ തൃശൂരില്‍ നിന്നുള്ള ടിക്കറ്റ്

0

ബംഗളൂരു: യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മൈസൂരുവില്‍ നിന്നെത്തിയ ട്രെയിനിലെ കമ്പാര്‍ട്ട്മെന്റിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ട്രെയിനിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. യുവാവിന്റെ വസ്ത്രത്തില്‍നിന്ന് രണ്ട് ട്രെയിന്‍ ടിക്കറ്റുകള്‍ കണ്ടെടുത്തിട്ടുണ്ട്. ജനുവരി 15-ന് തൃശൂരില്‍നിന്ന് ബംഗളൂരുവിലേക്കും ജനുവരി 16-ന് ബെംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്കും യാത്രചെയ്ത ടിക്കറ്റുകളാണ് കണ്ടെടുത്തത്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ആര്‍പിഎഫ് സംഘം തൃശൂര്‍ ആര്‍പിഎഫുമായി ബന്ധപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here