കോട്ടയം മെഡിക്കല്‍ കോളജിലെ ക്ലോസറ്റില്‍ യുവതിയുടെ കാലു കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ് സംഘം

0

കോട്ടയം: മെഡിക്കല്‍ കോളജിലെ ക്ലോസറ്റില്‍ കാലു കുടുങ്ങി യുവതിക്ക് പരിക്ക്. രോഗിക്ക് കൂട്ടിരിക്കാന്‍ വന്ന 24 കാരിയുടെ കാലാണ് ശുചിമുറിയുടെ ക്ലോസറ്റില്‍ കുടുങ്ങിയത്.

ഇന്ന് രാവിലെയാണ് സംഭവം.കോട്ടയം മെഡിക്കല്‍ കോളജ് മാനസികരോഗ ചികിത്സാ വിഭാഗത്തിലെ ശുചിമുറിയുടെ ക്ലോസറ്റിലാണ് യുവതിയുടെ കാലു കുടുങ്ങിയത്. യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് ജീവനക്കാരികളെത്തി ക്ലോസറ്റില്‍ നിന്ന് കാല് എടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് കോട്ടയത്തു നിന്നുമെത്തിയ ഫയര്‍ ഫോഴ്‌സ് സംഘമാണ് യുവതിയെ രക്ഷിച്ചത്. ക്ലോസറ്റ് പൊട്ടിച്ചാണ് യുവതിയുടെ കാല് പുറത്തേയ്ക്ക് എടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here