മൂന്നാറിൽ കാട്ടാന ആക്രമണം; വിവാഹത്തിൽ പങ്കെടുക്കാൻ വന്ന വയോധികനെ ചവിട്ടിക്കൊന്നു

0

തൊടുപുഴ: മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കോയമ്പത്തൂർ ദോബിപ്പാളയം സ്വദേശി കെ പാൽരാജ്‌ (74) ആണ്‌ മരിച്ചത്. ചൊവ്വാഴ്ച മൂന്നാർ തെന്മല എസ്റ്റേറ്റിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. മറ്റു മൂന്നുപേരോടൊപ്പം എസ്റ്റേറ്റ് കാന്റീനിൽ പോയി മടങ്ങിവരുന്ന വഴിയിൽ രാത്രി 9.30നായിരുന്നു ആനയുടെ ആക്രമണം. പാൽരാജിനെ ആന അടിച്ചു വീഴ്‌ത്തിയ ശേഷം ചവിട്ടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.

പിന്നീട് നാട്ടുകാർ ബഹളംവെച്ചാണ് ആനയെ കാട്ടിലേക്ക് തുരത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പടയപ്പയോടൊപ്പം മറ്റൊരു ആനയെ തെന്മല ഭാഗത്ത് കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. അതേ ആന തന്നെയാണ് ആക്രമിച്ചതെന്നാണ് നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here