വികാരങ്ങളുടെ ഋതുഭേദങ്ങളെ മറ്റാര്‍ക്ക് ഇതുപോലെ പകര്‍ത്താനാകും? പി പത്മരാജന്‍ ഓര്‍മയായിട്ട് 33 വര്‍ഷം

0

മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരന്‍ പി പത്മരാജന്‍ ഓര്‍മയായിട്ട് 33 വര്‍ഷം. കാലത്തെ അതിജീവിച്ച് മലയാളിയുടെ ഹൃദയത്തില്‍ ഇടം പിടിച്ച ചലച്ചിത്രകാരനും തിരക്കഥാകൃത്തും സാഹിത്യകാരനുമാണ് പത്മരാജന്‍. കൈവെച്ച മേഖലകളിലെല്ലാം അനശ്വര സൃഷ്ടികള്‍ വിരിയിച്ചെടുത്ത അസാമാന്യ പ്രതിഭ. (P Padmarajan Death anniversary)


മനുഷ്യമനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന കഥാകാരന്‍. ബന്ധങ്ങളുടെ സങ്കീര്‍ണതകളും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ജീവിതയാത്രയും തന്റെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ച ചലച്ചിത്രകാരന്‍. മനുഷ്യന്റെ ഇരട്ട ജീവിതവും പ്രണയ വിരഹങ്ങളും അസ്തിത്വപ്രതിസന്ധിയുമൊക്കെയായിരുന്നു പത്മരാജന്റെ പ്രീയപ്പെട്ട പ്രമേയങ്ങള്‍. കലാപരമായും സൗന്ദര്യശാസ്ത്രപരമായും ഭാഷാപ്രയോഗങ്ങള്‍ കൊണ്ടും ഏറ്റവുമുയര്‍ന്ന് നില്‍ക്കുമ്പോഴും പത്മരാജന്റെ രചനകളും സിനിമയും സാധാരണക്കാര്‍ക്ക് പോലും ഏറെ ആസ്വാദ്യമാകുന്ന തരത്തിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here