വീട്ടിലെത്തിയപ്പോള്‍ കണ്ടത് കാമുകനൊപ്പം നില്‍ക്കുന്ന ഭാര്യയെ; ചോദ്യംചെയ്ത ഭർത്താവിനെ കൊന്ന് മൃതദേഹം കുളിമുറിയിലിട്ടു

0

ബെംഗളൂരു: സെക്യൂരിറ്റി ജീവനക്കാരനായ യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ബെംഗളൂരു എച്ച്.എസ്.ആര്‍. ലേഔട്ടില്‍ താമസിക്കുന്ന വെങ്കടനായ്കി(30)നെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ നന്ദിനി ഭായി, കാമുകന്‍ നിതീഷ് കുമാര്‍ എന്നിവര്‍ പിടിയിലായത്. ചോദ്യംചെയ്യലില്‍ ഇരുവരും കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വീട്ടിലെ ശുചിമുറിയില്‍ വെങ്കടനായ്ക്കിനെ മരിച്ചനിലയില്‍കണ്ടെത്തിയത്. ഭര്‍ത്താവ് തലയിടിച്ച് വീണെന്നായിരുന്നു ഭാര്യ നന്ദിനി പറഞ്ഞത്. എന്നാൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംഭവം കൊലപാതകമെന്ന് തെളിയുകയായിരുന്നു. തുടര്‍ന്ന് ഭാര്യയെ വിശദമായി ചോദ്യംചെയ്യതതോടെ ഇവര്‍ കുറ്റംസമ്മതിക്കുകയായിരുന്നു.

Leave a Reply