നവകേരള സദസിനുപയോഗിച്ച ബസിനെ ആഡംബര ബസ് എന്ന് വിശേഷിപ്പിച്ച കെ സുധാകരനും വി ഡി സതീശനും ഭാരത് ജോഡോ ന്യായ് യാത്രാ ബസിന് എന്ത് വിശേഷണം നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രാ ബസിൽ ലിഫ്റ്റും കോൺഫറൻസ് റൂമും ശുചിമുറിയുമുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാഷ്ട്രീയ നേതാക്കൾ നടത്തുന്ന യാത്രയിൽ ഇത്തരം സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ യാതൊരു തെറ്റുമില്ല.
ഇതൊക്കെ തെറ്റാണെന്ന് വിളിച്ചു പറയുകയും സ്വന്തം നേതാവ് യാത്ര നടത്തുമ്പോൾ മിണ്ടാതിരിക്കുകയും ചെയ്യുക എന്ന ഇരട്ടത്താപ്പാണ് കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും കൈക്കൊള്ളുന്നതെന്നും വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.