കലോത്സവ വേദിയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ചിത്രം വരച്ച് ഭാവയാമി; വിഡിയോ പങ്കുവച്ച് വി ശിവന്‍കുട്ടി

0

കൊല്ലം: കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ, വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ ചിത്രം വരച്ച് കൊച്ചുമിടുക്കി. കലോത്സവ സ്വാഗതസംഘം ഓഫീസിലേക്കെത്തിയ കൊച്ചുമിടുക്കിയുടെ ചിത്രവിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

 

ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്റെ ചെറുമകളായ ഭാവയാമി സ്വാഗത സംഘം ഓഫീസിലെത്തി മന്ത്രിയെ ഇരുത്തി ചിത്രം വരക്കുന്നതാണ് പോസ്റ്റിലുള്ളത്. മന്ത്രിയെ മുന്നിലിരുത്തി ഭാവയാമിയുടെ ചിത്രരചന.

 

മന്ത്രി ഇരിക്കുന്നത് സൂക്ഷ്മതയോടെ വീക്ഷിച്ച് ഭാവയാമി കൈയിലുള്ള പേപ്പറില്‍ മന്ത്രിയുടെ ചിത്രം വരയ്ക്കുകയും പിന്നീട് ഈ ചിത്രം അദ്ദേഹത്തിന് നല്‍കുകയും ചെയ്തു്. ഭാവയാമിയെ മന്ത്രി അഭിനന്ദിച്ചു. ഇതിന്റെ വിഡിയോ മന്ത്രി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here