രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന വർഗീയ ഫാസിസ്റ്റ് ശക്തികളുടെ അധികാരത്തിന് കീഴിൽ ,
ഇന്ത്യയിലെ സ്ത്രീകളും കുട്ടികളും ഒരുതരത്തിലും സുരക്ഷിതരല്ലെന്ന് അനു ചാക്കോ

0

പാനൂർ: രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന അധികാര വർഗ്ഗത്തിന്റെ കീഴിൽ എന്ത് ചെയ്താലും ചോദിക്കാനും പറയാനും ആരുമില്ലെന്ന് രൂപത്തിലേക്ക് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ കൂടുകയാണെന്ന് രാഷ്ട്രീയ ജനതാദൾ ദേശീയ സെക്രട്ടറി അനു ചാക്കോ. പുത്തൂരിൽ നടന്ന ആർ.ജെ.ഡി മഹിളാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അനു ചാക്കോ. കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്നും
രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന വർഗീയ ഫാസിസ്റ്റ് ശക്തികളുടെ അധികാരത്തിന് കീഴിൽ ,
ഇന്ത്യയിലെ സ്ത്രീകളും കുട്ടികളും ഒരുതരത്തിലും സുരക്ഷിതരല്ലെന്നും അനുപറഞ്ഞു.

രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന വർഗീയ ഫാസിസ്റ്റ് ശക്തികളുടെ അധികാരത്തിന് കീഴിൽ ,<br />ഇന്ത്യയിലെ സ്ത്രീകളും കുട്ടികളും ഒരുതരത്തിലും സുരക്ഷിതരല്ലെന്ന് അനു ചാക്കോ 1

മുൻ മന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന പി.ആറിന്റെ ഇരുപത്തിമൂന്നാം ചരമവാർഷികാചരണം കുന്നോത്തുപറമ്പിലെ ജെ.പി നഗറിൽ ആയിരങ്ങൾ പങ്കെടുത്ത അനുസ്മരണ റാലിയോടെ സമാപിച്ചു. പുത്തൂരിലെ സ്മൃതി മണ്ഡപത്തിൽ പാർട്ടി പ്രവർത്തകരും ബന്ധുക്കളും പുഷ്പാർച്ചന നടത്തി. സി.കെ.ദാമോദരൻ, കെ.പി മോഹനൻ എം.എൽ.എ, കെ.പി ചന്ദ്രൻ, വി.കെ.കുഞ്ഞിരാമൻ, എൻ.ധനഞ്ജയൻ, ഉഷ രയരോത്ത്, കെ.പി പ്രശാന്ത്, പി.കെ പ്രവീൺ, രവീന്ദ്രൻ കുന്നോത്ത് പങ്കെടുത്തു. പുത്തൂരിൽ നടന്ന മഹിളാസംഗമം രാഷ്ട്രീയ ജനതാദൾ ദേശീയ സെക്രട്ടറി അനു ചാക്കോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചന്ദ്രിക പതിയന്റവിട അദ്ധ്യക്ഷത വഹിച്ചു. മഹിളാ ജനത സംസ്ഥാന അദ്ധ്യക്ഷ ഒ.പി ഷീജ മുഖ്യ പ്രഭാഷണം നടത്തി. ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി ഡോ.റബിജ, ചീളിൽ ശോഭ ,ഉഷ രയരോത്ത്, സംസാരിച്ചു. പി.ഷൈറിന സ്വാഗതം പറഞ്ഞു. തുടന്ന് നടന്ന പി.ആർ അനുസ്മരണ സമ്മേളനം. രാഷ്ട്രീയ ജനതാദൾ. സംസ്ഥാന സെക്രട്ടറി ജനറൽ ഡോ: വർഗ്ഗീസ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് വി.കെ ഗിരിജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി മോഹനൻ, സലിം മടവൂർ, സഹാബ് പുൽപറ്റ, പി.കെ പ്രവീൺ, അനു ചാക്കോ, ഉഷ രയരോത്ത്. കെ.പി ചന്ദ്രൻ, വി.കെ കുഞ്ഞിരാമൻ, ഒ.പി ഷീജ , രവീന്ദ്രൻ കുന്നോത്ത്, എൻ ധനഞ്ജയൻ , കെ.പി സായന്ത്, കെ രഞ്ജിത്ത് , ചന്ദ്രിക പതിയന്റവിട തുടങ്ങിയവർ സംസാരിച്ചു. ഫോക് ലോർ അക്കാദമി അവതരിപ്പിച്ച നാടൻ കലാമേള അരങ്ങേറി. കഴിഞ്ഞ ഡിസം: 18 ന് പ്രമുഖ സോഷ്യലിസ്റ്റും വാഗ്മിയുമായ അബ്രഹാം മാനുവൽ ദീപം തെളിയിച്ചതോടെ ആരംഭിച്ച ചരമവാർഷികാചരണ പരിപാടിയുടെ ഭാഗമായി സോഷ്യലിസ്റ്റ് കുടുംബ സംഗമങ്ങൾ, അഖില കേരള ചിത്രരചനാ മത്സരം, സഹകാരി സംഗമം, വിദ്യാർത്ഥി-യുവജന നിശാ ക്യാമ്പുകൾ തുടങ്ങിയ പരിപാടികളും നടന്നിരുന്നു.

പിന്നോക്ക ജന വിഭാഗത്തിന്റെ ശബ്ദമായി പ്രവർത്തിച്ച്,
അധികാര വർഗ്ഗത്തിൻറെ അഹങ്കാരത്തിനെതിരെ പോരാടി ,
പാവപ്പെട്ടവൻറെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് , ജനമനസ്സുകളിൽ ഇന്നും ജീവിച്ചിരിക്കുന്ന നേതാവാണ് സഖാവ് പിആർ കുറിപ്പ് എന്ന് അനു ചാക്കോ അനുസ്മരണ സമ്മേളനത്തിൽ പറഞ്ഞു.
ജനപക്ഷ പ്രവർത്തനങ്ങളിൽ യാതൊരു തരത്തിലുള്ള അതിർവരമ്പുകളും കാണിക്കാതെ,
ജനങ്ങൾക്കിടയിലൂടെ തന്റെ ജീവിതകാലമത്രയും ജീവിച്ച്,
വിഷമങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നവന്റെ കണ്ണീരൊപ്പുന്ന പ്രവർത്തനങ്ങളുമായി നിറഞ്ഞുനിന്ന സൂര്യ തേജസ് ആയിരുന്നു പി.ആർ കുറുപ്പ് എന്നും അനുചാക്കോ പറഞ്ഞു.

Leave a Reply