കള്ള് കടംകൊടുത്തില്ല; ഷാപ്പ് ജീവനക്കാരനെ കൊല്ലാൻ ശ്രമം; ഏഴ് പേർ അറസ്റ്റിൽ

0

കോട്ടയം: കള്ള് കടം കൊടുക്കാത്തതിന്റെ പേരിൽ ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ. പേരൂർ സ്വദേശികളായ വിഷ്ണുരാജ്, അനുമോൻ, വിഷ്ണു അനിൽ, അഖില്‍ ശശി, നവീൻ, ഷെബിൻ ദാസ്, വേണുഗോപാൽ എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 7 മണിയോടുകൂടിയാണ് ആക്രമികൾ ഏറ്റുമാനൂർ ചെറുവാണ്ടൂർ ഷാപ്പിലെത്തിയത്. തുടർന്ന് ജീവനക്കാരനോട് കള്ള് കടമായി ചോദിച്ചത്. ജീവനക്കാരൻ ഇത് വിസമ്മതിച്ചതിനെ തുടർന്ന് ഇവർ സംഘം ചേർന്ന് ജീവനക്കാരനെ മർദ്ദിക്കുകയും, ചില്ലു കുപ്പി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഷാപ്പിലെ ചില്ല് കുപ്പികളും, പാത്രങ്ങളും അടിച്ചു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.

Leave a Reply