വയനാട് കൊളഗപ്പാറയില്‍ കെണിയില്‍ വീണ കടുവയെ തൃശൂരിലെത്തിച്ചു; കാലിനും പല്ലിനും പരിക്ക്

0

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ ചൂരിമലയില്‍ നിന്നും പിടികൂടിയ കടുവയെ തൃശൂരിലെത്തിച്ചു. തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കാണ് കടുവയെ വനംവകുപ്പ് മാറ്റിയത്. കാലിനും പല്ലിനും പരിക്കേറ്റ കടുവയ്ക്ക് പുത്തൂരില്‍ വിദഗ്ധ ചികിത്സ നല്‍കും.

ശനിയാഴ്ചയാണ് കടുവ വനംവകുപ്പിന്റെ കെണിയില്‍ അകപ്പെട്ടത്. കടുവയെ തൃശൂരിലേക്ക് മാറ്റാന്‍ ഇന്നലെയാണ് ഉത്തരവ് ഇറങ്ങിയത്. ബത്തേരി കുപ്പാടിയിലെ സ്ഥലപരിമിതി മൂലമാണ് കടുവയെ തൃശൂരിലേക്ക് മാറ്റുന്നത്.

രാത്രി വൈകിയാണ് കടുവയെയും കൊണ്ട് വാഹനവ്യൂഹം തൃശൂരിലേക്ക് പുറപ്പെട്ടത്. ഡബ്ലിയു വൈഎസ് ഒമ്പതാമന്‍ എന്നാണ് വനംവകുപ്പ് കടുവയ്ക്ക് പേരിട്ടിട്ടുള്ളത്. വയനാട് സിസി, കൊളഗപ്പാറ മേഖലയില്‍ കടുവയുടെ ആക്രമണം പതിവായതോടെയാണ്, വനംവകുപ്പ് മേഖലയില്‍ കെണി സ്ഥാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here