തൃശൂർ തെക്കുംകര വില്ലേജ് ഓഫീസർ സാദിഖ്, താത്കാലിക വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ ഹാരിസ് എന്നിവർ കൈക്കൂലി വാങ്ങുന്നതിനിടെ;വിജിലൻസ് പിടിയിൽ

0

തൃശൂർ തെക്കുംകര വില്ലേജ് ഓഫീസർ സാദിഖ്, താത്കാലിക വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ ഹാരിസ് എന്നിവർ 3500/- രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ.കോണത്തുകുന്നു സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലം തരം മാറ്റുന്നതിനായി റിപ്പോർട്ട്‌ നൽകുന്നതിനായി 13.01.2024 തീയതി സ്ഥലപരിശോധനയ്ക്കായി എത്തിയ വില്ലേജ് ഓഫീസർ സാദിഖ്, താത്കാലിക വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഹാരിസ് എന്നിവർ ചേർന്നു സ്ഥലം പരിശോധിച്ച ശേഷം റിപ്പോർട്ട്‌ ഓൺലൈൻ ആയി ആർ ഡി ഒ യ്ക്ക് സമർപ്പിക്കുന്നതിനായി പരാതിക്കാരനോട് 3500 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയുണ്ടായി. വില്ലേജ് ഓഫിസർ ആവശ്യപ്പെട്ട 3500 രൂപ കൈക്കൂലി ആണെന്ന് മനസിലാക്കിയ പരാതിക്കാരൻ ഈ വിവരം തൃശൂർ വിജിലൻസ് ഡിവൈഎസ്പി ആയ ശ്രീ.സേതു കെ.സിയെ അറിയിക്കുകയും തുടർന്ന് പരാതിക്കാരൻ തൃശൂർ വിജിലൻസ് ഓഫീസിൽ എത്തി പരാതി നൽകുകയും ചെയ്തു.പരാതിക്കാരനിൽ നിന്നും വില്ലേജ് ഓഫീസർ സാദിക്കും,ഹരീസും പണം സ്വീകരിക്കുന്ന സമയം സമീപത്തു മറഞ്ഞിരുന്ന വിജിലൻസ് സംഘം വില്ലേജ് ഓഫീസിൽ വെച്ചു കൈയ്യോടെ പിടികൂടുകയാണുണ്ടായത്.വിജിലൻസ് സംഘത്തിൽ ഡിവൈഎസ്പി സേതു കെ.സി, ഇൻസ്‌പെക്ടമാരായ സജിത്ത്കുമാർ ,SI ജയകുമാർ, സുദർശനൻ,CPO മാരായ വിബീഷ്, സൈജു സോമൻ, ഗണേഷ്, സുധീഷ്, അരുൺ, ലിജോ, രഞ്ജിത്, ഡ്രൈവർമാരായ രതീഷ് എന്നിവരാണുണ്ടായിരുന്നത്. ഇത്തരം അഴിമതി കേസുകൾ തൃശ്ശൂർ വിജിലൻസ് യൂണിറ്റിനെ അറിയിക്കേണ്ടതാണ്.
Ph. 04872334200
Mob. 9447582434

Leave a Reply