ബന്ധത്തില്‍ നിന്നും പിന്മാറിയാല്‍ പിതാവിനെ കൊല്ലുമെന്ന് ഭീഷണി; വിഷം കഴിച്ച 16 കാരി മരിച്ചു

0

കാസര്‍കോട്: യുവാവിന്റെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. അടുപ്പം ഉപേക്ഷിച്ചാല്‍ പിതാവിനെ കൊലപ്പെടുത്തുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ മൊഗ്രാല്‍ സ്വദേശി അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബദിയടുക്ക സ്വദേശിയായ പതിനാറുകാരി പെണ്‍കുട്ടിയും മൊഗ്രാല്‍ സ്വദേശിയായ യുവാവും സമൂഹ മാധ്യമങ്ങളിലൂടെയാണ് പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള അടുപ്പം അറിഞ്ഞ വീട്ടുകാര്‍ പെണ്‍കുട്ടിയെ വിലക്കി. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി ബന്ധത്തില്‍ നിന്നും പിന്മാറി.

അഞ്ചുദിവസം മുമ്പ് പെണ്‍കുട്ടി സ്‌കൂള്‍ വിട്ടുവരുന്ന വഴി യുവാവ് വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി. ബന്ധത്തില്‍ നിന്നും പിന്മാറിയാല്‍ പിതാവിനെ വകവരുത്തുമെന്നായിരുന്നു ഭീഷണി. ഭയന്ന പെണ്‍കുട്ടി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് പെണ്‍കുട്ടി മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. യുവാവിനെ സഹായിച്ച രണ്ടുപേര്‍ കൂടി പൊലീസിന്റെ നിരീക്ഷണത്തിലുള്ളതായാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here