സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിലും ലേണേഴ്‌സ് പരീക്ഷയിലും മാറ്റം വരുന്നു

0

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിലും ലേണേഴ്‌സ് പരീക്ഷയിലും മാറ്റം വരും. പരിഷ്‌ക്കാരങ്ങൾ നിർദേശിക്കാൻ 10 അംഗ കമ്മിറ്റിയെ നിയോഗിച്ചു.സീനിയർ ഡപ്യൂട്ടി ട്രാൻസ്‌പോർട്ട് കമീഷണറാണ് സമിതിയുടെ അധ്യക്ഷൻ.ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ( changes in learners and driving test )

ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഡ്രൈവിങ് ടെസ്റ്റും ലേണേഴ്‌സ് ടെസ്റ്റും പരിഷ്‌കരിക്കുന്നത്. താരതമ്യേന എളുപ്പമാണ് നിലവിൽ ഡ്രൈവിങ് ടെസ്റ്റ് എന്നതും അപകടങ്ങൾ വർധിക്കുന്നതിന് കാരണം ഡ്രൈവിങിൽ മികവില്ലാത്തതുമാണെന്ന നിഗമനത്തിലാണ് മന്ത്രി പരിഷ്‌കാരങ്ങൾക്ക് നിർദ്ദേശം നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here