ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനപരേഡിലും കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചില്ല. കേരളം നല്‍കിയ 10 മാതൃകകളും അംഗീകരിക്കപ്പെട്ടില്ല. വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ രണ്ട് വിഷയത്തിലാണ് കേരളത്തോട് നിശ്ചല ദൃശ്യ മാതൃക നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നത്.
കേരളം 10 ഡിസൈനുകള്‍ നല്‍കി. കേരളത്തിന്റെ വികസന നേട്ടങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നതെന്ന് പിആര്‍ഡി അഡീഷനല്‍ ഡയറക്ടര്‍ വി സലിന്‍ പറഞ്ഞു. ജൂറി നിര്‍ദേശിച്ച മാറ്റങ്ങളോടെ രണ്ടാമതും അവതരിപ്പിച്ചു. ത്രിമാന അവതരണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരിമിതികള്‍ മൂലം നല്‍കിയില്ല.
2021ലും 2022ലും കേരളത്തിന്റെ നിശ്ചലദൃശ്യം ഉള്‍പ്പെടുത്തിയിരുന്നു. 2020ല്‍ അനുമതി നിഷേധിച്ചു. പഞ്ചാബ്, ഡല്‍ഹി, ബംഗാള്‍ സംസ്ഥാനങ്ങള്‍ക്കും അനുമതി ലഭിച്ചിട്ടില്ല. എല്ലാ വര്‍ഷവും 15-16 സംസ്ഥാനങ്ങളെ മാത്രമാണ് തിരഞ്ഞെടുക്കാറുള്ളത്.
റിപ്പബ്ലിക് ദിന പരേഡിലേക്ക് തിരഞ്ഞെടുക്കപ്പെടാത്ത നിശ്ചലദൃശ്യങ്ങള്‍ ഈ മാസം 23 മുതല്‍ 30 വരെ ചെങ്കോട്ടയില്‍ നടക്കുന്ന ഭാരത് പര്‍വില്‍ സംസ്ഥാനങ്ങള്‍ക്ക് അവതരിപ്പിക്കാം എന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കേരളം തീരുമാനമെടുത്തിട്ടില്ല. അതേസമയം ഭാരത് പര്‍വില്‍ പങ്കെടുക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.