എൻ.കെ പ്രേമചന്ദ്രൻ എംപി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

0

എൻ.കെ പ്രേമചന്ദ്രൻ എംപി സഞ്ചരിച്ച കാർ മാവേലിക്കരയിൽ അപകടത്തിൽപ്പെട്ടു. എം.പിയെ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ( nk premachandran mp met with accident )

ചങ്ങനാശ്ശേരിയിൽ മരുമകളുടെ വീട്ടിൽ പോയി കൊല്ലത്തേക്ക് മടങ്ങുന്നതിനിടെയാണ് എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ കാർ അപകടത്തിൽപ്പെടുന്നത്. മാവേലിക്കര പുതിയകാവിലായിരുന്നു അപകടം. ഷോറൂമിൽ നിന്ന് പുതുതായി ഇറക്കിയ മറ്റൊരു കാറിലാണ് എം.പി സഞ്ചരിച്ച കാർ ഇടിച്ചത്.

അപകടത്തിൽ എൻ.കെ പ്രേമചന്ദ്രന്റെ നെറ്റിക്കും കാലിനും പരുക്ക് ഉണ്ട്. കാലിന്റെ എക്‌സ് റേ എടുത്തു.

Leave a Reply