ന്യൂഡല്‍ഹി: 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി തെരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് ഗാനം പുറത്തിറക്കിയത്.
സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നില്ല, അതിനാലാണ് എല്ലാവരും മോദിയെ തെരഞ്ഞെടുക്കുന്നത് എന്ന് ഗാനത്തില്‍ പറയുന്നു. രണ്ട മിനിറ്റ് പത്തു സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ.
ജനങ്ങള്‍ എന്തുകൊണ്ട് നരേന്ദ്രമോദിയെ ഇഷ്ടപ്പെടുന്നു എന്നതാണ് ഗാനത്തില്‍ സൂചിപ്പിക്കുന്നത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠ അടക്കം ഗാനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
പ്രധാനമന്ത്രി ജനങ്ങളുമായി സംവദിക്കുന്നത്, വിദേശരാജ്യ തലവന്മാരുമായുള്ള കൂടിക്കാഴ്ച, വിവിധ പദ്ധതികളുടെ ഉദ്ഘാടനം, ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയത്തില്‍ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നത്, ജി 20 ഉച്ചകോടി തുടങ്ങിയവ ദൃശ്യങ്ങളിലുണ്ട്. രാമക്ഷേത്രത്തിലെ ദണ്ഡാവത് പ്രണാമം ആണ് വീഡിയോയിലെ അവസാനത്തിലുള്ളത്.