മാതാപിതാക്കൾ നഷ്ടപ്പെട്ട സൂര്യക്കും ആര്യയ്ക്കും സഹായഹസ്തവുമായി സുരേഷ്ഗോപി; 260,000 രൂപ ബാങ്കിന് നൽകും

0

പാലക്കാട്: മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് സഹായഹസ്തവുമായി നടനും ബിജെപി നേതാവുമായ സുരേഷ്ഗോപി. അനാഥരായതോടെ ഭവന വായ്പ എങ്ങനെ അടച്ച് തീർക്കുമെന്നോർത്ത് ആശങ്കയിലായിരുന്ന കോങ്ങാട് സ്വദേശികളായ സൂര്യ കൃഷ്ണ, ആര്യ കൃഷ്ണ എന്നീ വിദ്യാർത്ഥികൾക്കാണ് സഹായവുമായി സുരേഷ്ഗോപി എത്തിയത്. ഭവന വായ്പ ബാധ്യത ഏറ്റെടുക്കുമെന്നും 260000 രൂപ ബാങ്കിന് കൈമാറുമെന്നും സുരേഷ് ഗോപി അറിയിച്ചു. ഇതോടെ സൂര്യക്കും ആര്യയ്ക്കും ഇനി വീടിന്റെ ആധാരം തിരികെ കിട്ടും.

പാലക്കാട് ഭൂപണയ ബാങ്കിൽ നിന്നും തുടർച്ചയായി നോട്ടീസ് വന്നതോടെ വീട് വിടേണ്ട അവസ്ഥ‍യിലായിരുന്നു ആര്യയും സൂര്യയും. വീട് വെക്കുന്നതിനു വേണ്ടി 2018ൽ കൂലിപ്പണിക്കാരനായ കൃഷ്ണൻകുട്ടി രണ്ടു ലക്ഷം രൂപ പാലക്കാട് ഭൂപണയ ബാങ്കിൽ നിന്ന് കടമെടുത്തിരുന്നു. എന്നാൽ . വീട് പണി തീരും മുമ്പേ കൃഷ്ണൻകുട്ടി അർബുദ ബാധയെ തുടർന്ന് മരണപ്പെടുകയായിരുന്നു. പിന്നീട് അമ്മ ഹോട്ടൽ ജോലിക്ക് പോയാണ് ഇരുവരെയും വളർത്തിയത്. എന്നാൽ മൂന്നു വർഷം മുമ്പ് അമ്മയും മരിക്കുകയായിരുന്നു. ഇതോടെ ഭവന വായ്പാ ബാധ്യത കുട്ടികളുടെ തലയിലുമായി.

Leave a Reply