മാതാവിന് നല്‍കിയ വാക്കുപാലിച്ച് സുരേഷ് ഗോപി; സ്വര്‍ണകിരീടം ചാര്‍ത്തി

0

തൃശൂര്‍: ലൂര്‍ദ് പള്ളിയില്‍ മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയും കുടുംബവും. മകളുടെ വിവാഹത്തോടനുബന്ധിച്ചാണ് സുരേഷ് ഗോപി പള്ളിയില്‍ സ്വര്‍ണ്ണകിരീടം സമര്‍പ്പിച്ചത്. ജനുവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ചാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം.

കഴിഞ്ഞ പെരുന്നാളിന് ലൂര്‍ദ് പള്ളിയില്‍ എത്തിയപ്പോള്‍ മാതാവിന് സ്വര്‍ണ്ണകിരീടം സമര്‍പ്പിക്കാമെന്ന് സുരേഷ് ഗോപി നേര്‍ന്നിരുന്നു. കിരീടം സമര്‍പ്പിക്കാനായി എത്തിയപ്പോള്‍ സുരേഷ് ഗോപിയോടൊപ്പം ഭാര്യ രാധികയും മകളും ജില്ലയിലെ ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു.

പള്ളിയിലെത്തിയ സുരേഷ് ഗോപിയെയും സംഘത്തെയും പള്ളി വികാരി ഫാ. ഡേവിസ് പുലിക്കോട്ടില്‍ സ്വീകരിച്ചു. തുടര്‍ന്ന് സുരേഷ് ഗോപി മാതാവിന്റെ തിരുരൂപത്തിന് മുന്നില്‍ സ്വര്‍ണ കിരീടം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. പ്രാര്‍ഥനാ ചടങ്ങിനു ശേഷം സുരേഷ് ഗോപി സ്വര്‍ണ്ണ കിരീടം വികാരിക്ക് കൈമാറി. തുടര്‍ന്ന് സുരേഷ് ഗോപി മകള്‍ക്കും ഭാര്യക്കുമൊപ്പം ആ കിരീടം മാതാവിന്റെ തലയില്‍ അണിയിക്കുകയായിരുന്നു. ചടങ്ങിനിടെ കിരീടം നിലത്ത് വീണത് ആശങ്കയുണ്ടാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here