തിരുവല്ലയില്‍ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു; അധ്യാപികയ്‌ക്കെതിരെ കേസ്

0

പത്തനംതിട്ട: തിരുവല്ല ഡയറ്റിലെ മലയാളം അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലാണ് കേസ്. അധ്യാപിക മാനസികമായി പീഡിപ്പിക്കുന്നതായി വിദ്യാര്‍ഥി മൊഴി നല്‍കിയിരുന്നു. അധ്യാപികയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ച് എസ്എഫ്‌ഐ പ്രതിഷേധിച്ചിരുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ മുതല്‍ ഈ അധ്യാപികയ്‌ക്കെതിരെ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം രണ്ടാം വര്‍ഷ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതേതുടര്‍ന്ന് അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പരാതിയില്‍ കേസ് എടുത്തു. ആത്മഹത്യാക്ക് പ്രേരണയ്ക്കിടയാക്കി യെന്ന കുറ്റം ചുമത്തിയാണ് കേസ് എടുത്തത്. എന്നാല്‍ തന്റെ ഭാഗത്തുനിന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ അത്തരമൊരു നടപടിയുണ്ടായിട്ടില്ലെന്ന് ടീച്ചര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here