ശ്രീലങ്കൻ മന്ത്രിയും സുരക്ഷാ ജീവനക്കാരനും വാഹനാപകടത്തിൽ മരിച്ചു

0

ശ്രീലങ്കൻ മന്ത്രിയും സുരക്ഷാ ജീവനക്കാരനും വാഹനാപകടത്തിൽ മരിച്ചു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. കൊളമ്പോ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം സംവിച്ചത്. മന്ത്രിയുടെ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. രണ്ടുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നാണ് വിവരം.

ഡ്രൈവർ രാഗമ ആശുപത്രിയിൽ ചികിത്സയിലാണെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here