കൊച്ചി: ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഡല്‍ഹിയോളം എത്തുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. അവിടെയുള്ളവര്‍ ഇത് കണ്ടിട്ട് കുലുങ്ങട്ടെ. താന്‍ എപ്പോഴും ഇത്തരം പരിപാടികളില്‍ പങ്കെടുത്ത ആളാണ്. വിവാദവിഷയങ്ങളിലൊന്നും പ്രതികരിക്കാന്‍ ഇപ്പോള്‍ ഇല്ലെന്നും മുകുന്ദന്‍ പറഞ്ഞു. മാഹിയിലാണ് അദ്ദേഹം മനുഷ്യച്ചങ്ങലയുടെ ഭാഗമാണ്.
ഇതൊരു ചരിത്ര മൂഹൂര്‍ത്തമാണെന്ന് മുകുന്ദന്‍ പറഞ്ഞു. പലകാര്യങ്ങളിലും കേരളം മുന്നിലാണ്. എന്നാല്‍ കിട്ടേണ്ട കേന്ദ്രവിഹിതം നല്‍കാന്‍ തയ്യാറാവാത്തതിനെതിരെയാണ് ഈ മനുഷ്യച്ചങ്ങലയെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് റെയില്‍വേ സ്റ്റേഷനു മുന്നില്‍നിന്നുമുതല്‍ തിരുവനന്തപുരത്ത് രാജ്ഭവന്‍വരെയുള്ള 651 കിലോമീറ്റര്‍ ദൂരത്തില്‍ ലക്ഷങ്ങളാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധച്ചങ്ങല തീര്‍ത്തത്. കേന്ദ്രത്തിനെതിരായ പ്രതിഷേധം മനുഷ്യമതിലായി മാറി.
രാജ്ഭവനുമുന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കാസര്‍കോട്ട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ പ്രസിഡന്റ് പികെ ശ്രീമതിയും ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ പ്രസിഡന്റ് എഎ റഹിം കാസര്‍കോട്ട് ആദ്യ കണ്ണിയായപ്പോള്‍ ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്റ് ഇ പി ജയരാജന്‍ രാജ്ഭവനുമുന്നില്‍ അവസാന കണ്ണിയായി.
വൈകീട്ട് നാലരയ്ക്ക് തന്നെ ട്രയല്‍ച്ചങ്ങല തീര്‍ത്തു. അഞ്ചിന് മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിജ്ഞ എടുത്തു. അഖിലേന്ത്യ, സംസ്ഥാന നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കാളികളായി. ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമരം. റെയില്‍വേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയില്‍ പ്രതിഷേധിച്ചാണ് മനുഷ്യച്ചങ്ങല.