ളാഹയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; അഞ്ചുപേര്‍ക്ക് പരിക്കേറ്റു

0

പത്തനംതിട്ട: ളാഹയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കൊല്ലം പട്ടാഴി സ്വദേശികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

രാവിലെയായിരുന്നു സംഭവം. ബൊലേറോ ജീപ്പാണ് പമ്പയിലേക്ക് കൊപ്രയുമായി വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചത്. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണണെന്നാണ് സൂചന.

ഇടിയുടെ ആഘാതത്തില്‍ ലോറി താഴേക്ക് തെന്നിമാറി. പരിക്കേറ്റവരെ പെരിനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here