റോഷൻ മാത്യു, ദർശന രാജേന്ദ്രൻ ചിത്രം പാരഡൈസിന് ഏഷ്യൻ ഫിലിം അവാർഡ്സിൽ നാലു നോമിനേഷനുകൾ

0

റോഷൻ മാത്യു (Roshan Mathew), ദർശന രാജേന്ദ്രൻ (Darshana Rajendran) എന്നിവർ വേഷമിട്ട പാരഡൈസിന് പതിനേഴാമത് ഏഷ്യൻ ഫിലിം അവാർഡ്സിൽ നാല് നോമിനേഷനുകൾ. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ വിഭാഗങ്ങളിലാണു വിഖ്യാത ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്താനഗെ സംവിധാനം ചെയ്ത പാരഡൈസ് നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. 2023 ഒക്ടോബറിൽ നടന്ന ബുസാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് പുരസ്കാരം നേടിയ ചിത്രമാണു ‘പാരഡൈസ്’.

Leave a Reply