ആര്‍സിസിയില്‍ റോബോട്ടിക് സര്‍ജറി യൂണിറ്റ്; അഭിമാനകരമായ നിമിഷമെന്ന് മുഖ്യമന്ത്രി

0

സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് സർജറി യൂണിറ്റ് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ പ്രവർത്തനമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിച്ചത്. അഭിമാനകരമായ നിമിഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്തുള്ള റോബോട്ടിക് സർജറി കേന്ദ്രങ്ങളെ ആശ്രയിച്ചിരുന്ന രോഗികൾക്ക് ഇനി തിരുവനന്തപുരം ആർസിസിയിൽ ചികിത്സ നൽകാൻ കഴിയും. ഇതുവഴി രോഗികൾക്ക് ചികിത്സാ ചെലവും മറ്റ് അനുബന്ധ പ്രശ്നങ്ങളും ഗണ്യമായി കുറയും. മലബാർ കാൻസർ സെന്ററിലും വൈകാതെ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here