പിവി ശ്രീനിജിനെതിരായ പരാമര്‍ശം: സാബു എം ജേക്കബിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു

0

കൊച്ചി: പിവി ശ്രീനിജിന്‍ എംഎല്‍എയെ അധിക്ഷേപിച്ച സംഭവത്തില്‍ ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ പൊലീസ് കേസെടുത്തു. കലാപാഹ്വാനത്തിനാണ് പുത്തന്‍കുരിശ് പൊലീസ് കേസെടുത്തത്.

സിപിഎം പ്രവര്‍ത്തകനായ ജോഷി വര്‍ഗീസ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ 21-ാം തീയതി കോലഞ്ചേരിയില്‍ നടന്ന ട്വന്റി ട്വന്റി മഹാസമ്മേളനത്തിലാണ് സാബു എം ജേക്കബ് പി വി ശ്രീനിജിനെതിരെ മോശം പരാമര്‍ശം നടത്തിയത്.

സിപിഎമ്മിനും ട്വന്റി ട്വന്റിക്കും ഇടയില്‍ തര്‍ക്കമുണ്ടാക്കുകയും, പിന്നീട് ലഹള ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തനിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സാബു എം ജേക്കബിനെതിരെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പിവി ശ്രീനിജന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതില്‍ നിയമോപദേശം തേടിയിരിക്കുകയാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

Leave a Reply