പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാര്‍ ശ്രീരാമക്ഷേത്രം സന്ദര്‍ശിക്കും; സുരക്ഷാ പരിശോധന നടന്നു

0

ഈ മാസം പതിനേഴാം തീയതി ഗുരുവായൂരില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാര്‍ ശ്രീ രാമ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം ആയിരിക്കും പ്രധാനമന്ത്രി തൃപ്രയാറിലേക്ക് പോവുക. ഹെലികോപ്റ്ററില്‍ ഗുരുവായൂരില്‍ നിന്ന് വലപ്പാട് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങുന്ന മോദി റോഡ് മാര്‍ഗ്ഗമാകും ക്ഷേത്രത്തില്‍ പോവുക. ഇതിന്റെ ഭാഗമായി എസ്പിജിയും പൊലീസും, ജില്ലാ കളക്ടറും അടങ്ങുന്ന സംഘം തൃപ്രയാറില്‍ എത്തി സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി.

Leave a Reply