‘നാടകത്തിൽ പ്രധാനമന്ത്രിയെ ആക്ഷേപിച്ചു’; ഹൈക്കോടതി ജീവനക്കാർക്കെതിരെ പരാതി

0

പ്രധാനമന്ത്രിയെ കേരളാ ഹൈക്കോടതി ജീവനക്കാർ അപമാനിച്ചതായി പരാതി. ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വനാടകത്തിൽ അധിക്ഷേപകരമായ ഉള്ളടക്കമുണ്ടെന്നാണ് പരാതിനൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും പരാതിനൽകി.

നാടകത്തിൽ പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതിയേയും കേന്ദ്ര പദ്ധതികളെയും ആക്ഷേപിച്ചുവെന്നാണ് പരാതി. സ്വാതന്ത്ര്യത്തിന്റെ അമൃത വർഷാഘോഷത്തെയും കോടതി ജീവനക്കാർ നാടകത്തിലൂടെ വിമർശിച്ചു എന്ന് പരാതിയിലുണ്ട്.

Leave a Reply