പണയം വച്ച 215 പവൻ തിരിച്ചുമറിച്ചു; ഓഡിറ്റിങ്ങിൽ കുടുങ്ങി, ബാങ്ക് മാനേജർ അടക്കം മൂന്ന് പേർ അറസ്റ്റിൽ

0

തിരുവനന്തപുരം: സ്വകാര്യ ബാങ്കിൽ പണയം വെച്ച സ്വർണം മറിച്ചുവിറ്റ കേസിൽ ബാങ്ക് മാനേജരുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ബാങ്ക് മാനേജർ എച്ച്. രമേശ്, സുഹൃത്ത് ആർ.വർഗീസ്, സ്വർണ വ്യാപാരി എം.എസ് കിഷോർ എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. ബാങ്കിൽ പണയം വെച്ചിരുന്ന 215 പവൻ സ്വർണമാണ് ഇവർ തിരിമറി നടത്തിയത്.

രമേശ് മണ്ണന്തലയിലെ ബാങ്ക് മാനേജറായിരുന്ന കാലയളവിലായിരുന്നു തിരിമറി. ഏഴുപേർ ബാങ്കിൽ പണയം വച്ച 215 പവൻ സ്വർണം പലപ്പോഴായി പ്രതികൾ തിരിമറി നടത്തുകയായിരുന്നു. സ്വർണം തിരിച്ചെടുക്കാൻ നിക്ഷേപകൻ എത്തിയപ്പോഴാണ് സ്വർണം കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് കഴിഞ്ഞ ഒക്ടോബർ 27-ന് നടത്തിയ ഓഡിറ്റിങ്ങിൽ 215 പവൻ സ്വർണം കാണാനില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ ബാങ്കിന്റെ റീജണൽ മാനേജർ മണ്ണന്തല പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയായ രമേശ് അപ്പോഴേക്കും സ്ഥലമാറി ബാങ്കിന്റെ പാളയത്തെ ബ്രാഞ്ചിലേക്ക് മാറിയിരുന്നു. റീജണൽ മാനേജരിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here