കോഴിക്കോട് കൊടുവള്ളിയിൽ കാൽനട യാത്രക്കാരൻ ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തിൽ ബൈക്കോടിച്ച രാജസ്ഥാൻ സ്വദേശി പിടിയിൽ. അപകടത്തിന് കാരണമായ ബൈക്ക് ഓടിച്ച രാജസ്ഥാൻ സ്വദേശി ജയറാം പ്രജാപതിയാണ് (23) പിടിയിലായത്. ട്രെയിൻ യാത്രക്കിടെയാണ് പ്രതിയെ റെയിൽവേ പൊലീസ് പിടികൂടിയത്. കൊടുവള്ളി വാവാട് സ്വദേശി സദാനന്ദൻ ഇന്ന് രാവിലെയാണ് ബൈക്കിടിച്ച് മരിച്ചത്.