പാലക്കാട് വൻ കുഴൽപ്പണവേട്ട; 1.88 കോടി രൂപയുമായി മലപ്പുറം സ്വദേശികൾ പിടിയിൽ

0

പാലക്കാട് വൻ കുഴൽപ്പണവേട്ട. കഞ്ചിക്കോട് 1.88 കോടി രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. കാറിൽ കടത്താൻ ശ്രമിച്ച പണമാണ് കസബാ പോലീസ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം സ്വദേശികളായ മുഹമ്മദ് കുട്ടി , മുഹമ്മദ് നിസാം എന്നിവർ പിടിയിലായി.കാറിൽ നിന്ന് പിടികൂടിയത് ബിസിനസുമായി ബന്ധപ്പെട്ട തുകയാണെന്നാണ് പിടിയിലായവർ പൊലീസിന് നൽകിയ വിവരം. എന്നാൽ ഇതിന്റെ രേഖകൾ ഹാജരാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. പണത്തിന്റെ ഉറവിടം ഉൾപ്പെടെ അന്വേഷിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here