പാലാ നഗരസഭ എയര്‍പോഡ് മോഷണം: സിപിഎം അംഗത്തെ കുറ്റപ്പെടുത്തി മാണി ഗ്രൂപ്പ് കൗൺസിലര്‍

0

പാലാ നഗരസഭയിലെ എയർ പോഡ് മോഷണത്തിൽ സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിലിനെ കുറ്റപ്പെടുത്തി കേരള കോൺഗ്രസ് മാണി ഗ്രൂപ്പ്. മോഷണം നടത്തിയത് കൗൺസിലർ ബിനു പുളിക്കകണ്ടമാണെന്ന് കേരള കോൺഗ്രസ് എം കൗൺസിലർ ജോസ് ചീരങ്കുഴി ആരോപിച്ചു.
നഗരസഭ കൗൺസിൽ യോഗത്തിലാണ് സി പി എം കൗൺസിലർക്കെതിരെ മാണി വിഭാഗം ആരോപണം ഉന്നയിച്ചത്.


എന്നാൽ തനിക്കെതിരായ ആരോപണം ഗൂഢാലോചനയെന്ന് കുറ്റപ്പെടുത്തിയ ബിനു പുളിക്കക്കണ്ടം സംഭവത്തിൽ പൊലീസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ജോസ് ചീരങ്കുഴിയുടെ 30000 രൂപ വിലയുള്ള എയര്‍പോഡാണ് മോഷണം പോയത്.

പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് നഗരസഭാ ആക്ടിങ് ചെയര്‍മാന് ബിനു പുളിക്കക്കണ്ടം കത്ത് നൽകിയിട്ടുണ്ട്. ബിനുവിനെതിരായ ആരോപണം ഉന്നയിച്ച ജോസ് ചീരങ്കുഴിക്കെതിരെ കൗൺസിൽ യോഗത്തിൽ സിപിഎം അംഗങ്ങൾ പ്രതിഷേധിച്ചു. പിന്നാലെ കേരളാ കോൺഗ്രസ് എം കൗൺസിലര്‍മാര്‍ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ബഹളത്തെ തുടര്‍ന്ന് നഗരസഭാ കൗൺസിൽ യോഗം നിര്‍ത്തിവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here