അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ഓര്‍മദിനത്തില്‍ പുതുപ്പളളിയില്‍ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു. പുതുപ്പളളിയിലൊരുങ്ങുന്ന ഇരുപത്തിയഞ്ച് വീടുകള്‍ക്കു പുറമേ സംസ്ഥാനത്തെ മറ്റ് പല ജില്ലകളിലായി അഞ്ചു വീടുകളുടെ നിര്‍മാണവും ആശ്രയ ട്രസ്റ്റ് നടത്തുന്നുണ്ട്. ചാണ്ടി ഉമ്മൻ തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ഉമ്മന്‍ചാണ്ടി രൂപീകരിച്ച ആശ്രയ ട്രസ്റ്റിനു കീഴില്‍ മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍റെ നേതൃത്വത്തിലാണ് വീടുകളുടെ നിര്‍മാണം. ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനമായ ജൂലൈ 18-ന് മുൻപായി 31 വീടുകളുടെയും പണി പൂർത്തിയാക്കുമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. അറിയിച്ചു.