തേനീച്ച ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചാല്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം,കൊല്ലത്ത് പ്രത്യേക കോടതി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

0

തിരുവനന്തപുരം: തേനീച്ച,കടന്നല്‍ എന്നിവയുടെ ആക്രമണം മൂലം വനത്തിനകത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 10 ലക്ഷം രൂപയും വനത്തിനുപുറത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് 2022 ഒക്ടോബര്‍ 25ലെ ഉത്തരവ് ഭേദഗതി ചെയ്താണ് നഷ്ടപരിഹാരം അനുവദിക്കുന്നതില്‍ വ്യക്തത വരുത്തിയത്. ഭേദഗതിക്ക് 2022 ഒക്ടോബര്‍ 25 മുതല്‍ മുന്‍കാല പ്രാബല്യവും നല്‍കി.നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് കേസുകളുടെ വിചാരണക്കായി കൊല്ലത്ത് പ്രത്യേക ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സ്ഥാപിക്കും. എല്‍ഡി ടൈപ്പിസ്റ്റ്, അറ്റന്റന്റ്, ക്ലര്‍ക്ക് എന്നീ തസ്തികകള്‍ വര്‍ക്കിങ്ങ് അറേജ്‌മെന്റ് മുഖേനയോ റീ ഡിപ്ലോയിമെന്റ് വഴിയോ നികത്തണമെന്നും സ്വീപ്പിങ്ങ് ജോലികള്‍ക്കായി ഒരു ക്യാഷ്വല്‍ സ്വീപ്പറിനെ എംപ്ലോയിമെന്റ് എക്‌സചേഞ്ച് വഴി നിയമിക്കണമെന്നുമുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി 10 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.

Leave a Reply